എ.കെ. ആന്റണി മധ്യപ്രദേശിലും ഖാർഗെ ഛത്തീസ്ഗഡിലും കോൺഗ്രസ് നിരീക്ഷകർ

മല്ലികാർജുൻ ഖാർഗെ, എ.കെ. ആന്റണി (എഎൻഐ ചിത്രങ്ങൾ)

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു ചിത്രം ഇനിയും വ്യക്തമല്ലാത്ത മധ്യപ്രദേശിൽ മുതിർന്ന നേതാവ് എ.കെ. ആന്റണി കോൺഗ്രസിന്റെ നിരീക്ഷനാകും. വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോഴും ബിജെപിയും കോൺഗ്രസും ഇഞ്ചോടിച്ചു പോരാട്ടം തുടരുന്ന മധ്യപ്രദേശിൽ ആന്റണിയാകും സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുക.

അതേസമയം, കോൺഗ്രസ് വിജയമുറപ്പിച്ച ഛത്തീസ്ഗഡിൽ മറ്റൊരു മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് നിരീക്ഷകനാകും. കോൺഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ ഇവിടെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കു ഖാർഗെ നേതൃത്വം നൽകും.

നേരത്തെ, എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാനായി രാജസ്ഥാനിലേക്ക് രാഹുൽ ഗാന്ധി നിയോഗിച്ചിരുന്നു.