കൊച്ചി∙ എറണാകുളം-ഗുരുവായൂർ പാസഞ്ചർ എൻജിൻ കേടായി ചൊവ്വര അപ്ലൈനിൽ കിടക്കുകയാണ്. അങ്കമാലി ഡൗൺലൈനിൽ വൈദ്യുതി കമ്പി പൊട്ടിയിട്ടുമുണ്ട്. ഇതോടെ ഇരു ദിശയിലും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ചാലക്കുടി ഒന്നാം റെയിൽവേ ട്രാക്കിൽ വൈദ്യുത തകരാർ ഉണ്ടായിട്ടുണ്ട്. തൃശൂർ - എറണാകുളം പാതയിൽ ഒട്ടേറെ ട്രെയിനുകൾ പിടിച്ചിട്ടു.