കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ സ്വർണക്കടത്ത്; 2 കിലോ ഒളിപ്പിച്ചത് അപ്പച്ചട്ടിയിൽ

കണ്ണൂർ വിമാനത്താവളം (ഫയൽ ചിത്രം)

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വർണക്കടത്ത് ഡിആർഐ പിടികൂടി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണു കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു ശ്രമമുണ്ടായത്. രണ്ടുകിലോ സ്വർണമാണു പിടിച്ചെടുത്തത്.

അബുദാബിയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്.

മുഹമ്മദ് ഷാനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളെയും കസ്റ്റഡിയിലെടുത്തു.