കോട്ടയ്ക്കൽ നഗരസഭാ യോഗത്തിൽ സിപിഎം- മുസ്‌ലിം ലീഗ് കയ്യാങ്കളി; 5 പേർക്ക് പരുക്ക്

കോട്ടയ്ക്കൽ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ഭരണ- പ്രതിപക്ഷാംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളി. ചിത്രം: സമീർ എ.ഹമീദ്

മലപ്പുറം∙ കോട്ടയ്ക്കൽ നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം- മുസ്‌ലിം ലീഗ് കൗൺസിലർമാർ തമ്മിൽ അടിപിടി. അഞ്ച് പേർക്ക് പരുക്കേറ്റു. പാലത്തറയിലെ അങ്കണവാടിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം അംഗം കെ.വി. അബ്ദുറഹിമാൻ രംഗത്തെത്തിയതോടെയാണ് തുടക്കം.

നാല് സിപിഎം അംഗങ്ങൾക്കും ഒരു ലീഗ് അംഗത്തിനുമാണ് പരുക്കേറ്റത്. അബ്ദുറഹിമാനു പുറമേ പി.നന്ദകുമാർ, റംല കറുത്തേടത്ത്, കെ.ഗിരിജ, ലീഗ് അംഗം പി.കോയാപ്പു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അടിപിടിയിൽ അബ്ദുറഹിമാന് ബോധക്ഷയമുണ്ടായി.