രഞ്ജി: സർവീസസ് നാലിന് 103

ന്യൂഡൽഹി ∙ കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസ് നാലു വിക്കറ്റിന് 103 റൺസ് എന്ന നിലയിൽ. കേരളത്തിനു നിർണായകമായ മൽസരത്തിൽ ആദ്യ ദിനം ഉച്ചവരെ കളി നടന്നില്ല. ബോണസ് പോയിന്റോടെ ജയിച്ചാൽ മാത്രം അടുത്ത ഘട്ടത്തിൽ പ്രവേശിക്കാനാകൂ എന്ന നിലയിലുള്ള കേരളത്തിന് ഇതു തിരിച്ചടിയാകും.

ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഒരു ഘട്ടത്തിൽ മൂന്നിന് 22 എന്ന നിലയിലായിരുന്നു സർവീസസ്. നാലിന് 43 എന്ന നിലയിൽ ഒത്തുചേർന്ന അൻഷുൽ ഗുപ്ത– ഷംഷേർ യാദവ് സഖ്യം ഇതുവരെ 60 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ക്യാപ്റ്റൻ ഗുപ്ത 52 റൺസെടുത്തിട്ടുണ്ട്. കേരളത്തിനായി അതിഫ് ബിൻ അഷ്റഫ് മൂന്നുവിക്കറ്റെടുത്തു.