Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഡാൻ: തട്ടിക്കൊണ്ടുപോയ എൻജിനീയർമാരെ മോചിപ്പിച്ചു

ന്യൂഡൽഹി∙ ദക്ഷിണ സുഡാനിൽ വിമതർ തട്ടിക്കൊണ്ടു പോയ മിഥുൻ ഗണേഷ്, എഡ്വേർഡ് ആംബ്രോസ് എന്നീ ഇന്ത്യൻ എൻജിനീയർമാരെ മോചിപ്പിച്ചതായി മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഇവർക്കൊപ്പം തട്ടിയെടുത്ത പാക്ക് സ്വദേശി അയാസ് ഹുസൈൻ ജമാലിയെയും വിട്ടയച്ചു. ഇന്ത്യൻ എൻജിനീയർമാർ ഖാർത്തൂമിലെ ഇന്ത്യൻ എംബസിയിൽ‌ എത്തിയതായും മന്ത്രി വ്യക്തമാക്കി. ഇവരുടെ മോചനത്തിനായി ഇന്ത്യയും പാക്കിസ്ഥാനും നീക്കം നടത്തിയിരുന്നു.

Your Rating: