സോദര സ്മരണയിൽ രക്ഷാദൗത്യത്തിന് മന്ത്രിയും

തോബിയാസ് എൽവുഡ്

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിൽ കുത്തേറ്റ പൊലീസ് കോൺസ്റ്റബിളിന് സത്വര ശുശ്രൂഷ നൽകിയ ബ്രിട്ടിഷ് ഫോറിൻ ഓഫിസ് മിനിസ്റ്റർ തോബിയാസ് എൽവുഡ് ശ്രദ്ധാകേന്ദ്രമായി. കൺസർവേറ്റീവ് എംപിയും മുൻ മിലിട്ടറി ഓഫിസറുമായ തോബിയാസ്, മുറിവേറ്റ കീത് പാർമർ എന്ന പൊലീസുകാരനു കൃത്രിമ ശ്വാസോച്ഛ്വാസം നൽകി.

പൊലീസ് മുന്നറിയിപ്പു വകവയ്ക്കാതെ പാർമറുടെ അടുത്ത് തോബിയാസ് ഓടിയെത്തുകയായിരുന്നു. 2002ൽ ബാലിയിൽ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ സഹോദരനാണ് തോബിയാസ്. ‘തോബിയാസ് ശരിക്കും ഹീറോയാണ്’ കൺസർവേറ്റീവ് എംപി ബെൻ ഹൗലറ്റ് പറഞ്ഞു.