Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറുമായി നല്ല ബന്ധം: ട്രംപ്

trump

ദോഹ ∙ ഖത്തറുമായി യുഎസ് നല്ല ബന്ധം പുലർത്തുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയൽ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് വ്യോമതാവളം ഖത്തറിൽനിന്നു മാറ്റില്ലെന്നും അമേരിക്കൻ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

മധ്യപൗരസ്ത്യ മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളമാണു ദോഹയിലുള്ളത്. അതേസമയം, ഏതെങ്കിലും കാരണവശാൽ ഖത്തർ വിടേണ്ടിവന്നാൽ പകരം വ്യോമതാവളം അനുവദിക്കാൻ പത്തു രാജ്യങ്ങളെങ്കിലും തയാറാണെന്നും അദ്ദേഹം പറഞ്ഞു.