വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ വലംകൈയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ കീത്ത് ഷില്ലറും വൈറ്റ് ഹൗസിനോടു സലാം പറയുന്നു. ശമ്പളം വെട്ടിക്കുറച്ചതാണു രാജിക്കു കാരണം എന്നാണു സൂചന. 2004 മുതൽ ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു. കുടുംബാംഗങ്ങൾ കഴിഞ്ഞാൽ, ട്രംപിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഷില്ലർ. വൈറ്റ് ഹൗസ് ഉപദേശകരായ സ്റ്റീവ് ബനൻ, സെബാസ്റ്റ്യൻ ഗോർക തുടങ്ങിയവർ പിരിഞ്ഞതിനു പിന്നാലെയാണു മുൻ ന്യൂയോർക്ക് പൊലീസ് ഉദ്യോഗസ്ഥനായ ഷില്ലറുടെയും മടക്കം. ട്രംപിന്റെ സുരക്ഷയിലുള്ള ഷില്ലറുടെ കടുംപിടിത്തം ഔദ്യോഗിക സുരക്ഷാസേനയ്ക്കു പലപ്പോഴും തലവേദനയായിരുന്നു.
Advertisement