Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്ഗാനിൽ റുമേനിയൻ ഭടൻ കൊല്ലപ്പെട്ടു

കാബൂൾ ∙ ദക്ഷിണ അഫ്ഗാനിസ്ഥാനിൽ നാറ്റോ വാഹനവ്യൂഹത്തിനുനേരെ താലിബാൻ നടത്തിയ ചാവേർ സ്ഫോടനത്തിൽ റുമേനിയക്കാരനായ സൈനികൻ കൊല്ലപ്പെട്ടു; രണ്ടുപേർക്കു പരുക്കേറ്റു. സ്ഫോടകവസ്തുക്കളുമായി വാഹനം നാറ്റോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഏഴുപേർ കൊല്ലപ്പെട്ടെന്നു താലിബാൻ വക്താവ് അ‌വകാശപ്പെട്ടു.