Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായി കൂടിക്കാഴ്ച റൂഹാനി ഒഴിവാക്കിയെന്ന് ഇറാൻ

Hassan Rouhani Donald Trump

ടെഹ്റാൻ ∙ യുഎൻ സമ്മേളനത്തിനു ന്യൂയോർക്കിൽ പോയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച ഒഴിവാക്കുകയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. കൂടിക്കാഴ്ചയ്ക്കു യുഎസ് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും പ്രസിഡന്റ് റൂഹാനി അതു തള്ളുകയായിരുന്നുവെന്നും മന്ത്രാലയം പറയുന്നു.

2013 ൽ റൂഹാനിയും അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫോണിൽ സംസാരിച്ചിരുന്നു. ദശകങ്ങളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു ആ ഉന്നതതല സംഭാഷണം. 1979 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധമില്ല.