കാറ്റലോണിയ മുൻ പ്രസിഡന്റിന് സ്പെയിനിന്റെ അറസ്റ്റ് വാറന്റ്

മഡ്രിഡ് ∙ ബൽജിയത്തിലേക്കു കടന്ന കാറ്റലോണിയ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടിനും നാലു മന്ത്രിമാർക്കുമെതിരെ യൂറോപ്യൻ അറസ്റ്റ് വാറന്റ്. സ്പെയിൻ ദേശീയ കോടതിയിൽ ഹാജരാകുന്നതിനു പകരം ബൽജിയത്തിൽ തുടർന്നുകൊണ്ട് അന്വേഷണവുമായി സഹകരിക്കാമെന്ന പുജമോണ്ടിന്റെ നിലപാടും സ്പാനിഷ് ജഡ്ജി തള്ളി. 

വിഡിയോകോൺഫറൻസ് അനുവദിക്കണമെന്ന അഭ്യർഥന കോടതി അംഗീകരിച്ചില്ല. സ്പെയിൻ സർക്കാർ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുൻ മന്ത്രിമാർ ജയിലിലാണ്.