നിറം മാറുന്ന ബ്രിട്ടിഷ് പാസ്പോർട്ട്

ലണ്ടൻ∙ 2019ൽ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ ബ്രിട്ടൻ പാസ്പോർട്ടിന്റെ നിറം മാറ്റുമെന്നു കുടിയേറ്റ വകുപ്പു മന്ത്രി ബ്രണ്ടൻ ലൂയി പറഞ്ഞു. കടുംചുവപ്പും കാപ്പിപ്പൊടി നിറവും ചേർന്നതാണ് ഇപ്പോഴത്തെ പാസ്പോർട്ട്. അതു നീലയും സ്വർണ വർണവുമായി മാറ്റും. വ്യാജ നിർമിതി സാധ്യമാകാത്തവിധം സുരക്ഷാ സംവിധാനങ്ങളുള്ളതായിരിക്കും പുതിയ പാസ്പോർട്ട്. 2019 മുതൽ യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ ബ്രിട്ടനു ബാധകമല്ലാതാകും.