Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് ഉടമ്പടി മാറ്റിയെഴുതിയാൽ ഒപ്പിടാം: ട്രംപ്

ലണ്ടൻ∙ കാലാവസ്ഥാ വ്യതിയാനം തടയാനായുള്ള പാരിസ് ഉടമ്പടിയിൽ കാര്യമായ മാറ്റം വരുത്തുകയാണെങ്കിൽ സഹകരിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉടമ്പടി യുഎസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ‘മോശം ഇടപാടാ’ണെന്നു പറഞ്ഞാണു കഴിഞ്ഞ ജൂണിൽ ട്രംപ് ഭരണകൂടം പിന്മാറിയത്.

ഒബാമ ഭരണകാലത്ത് ഒപ്പുവച്ച ഉടമ്പടിയെക്കുറിച്ചുള്ള തന്റെ എതിർപ്പിൽ ഉറച്ചുനിൽക്കുകയായിരുന്നു ട്രംപ്. ‘നിലവിലുള്ള ഉടമ്പടി യുഎസിനെ സംബന്ധിച്ചു ദുരന്തമായിരിക്കും. അവർ നല്ല കരാറുണ്ടാക്കുകയാണെങ്കിൽ ഞങ്ങൾ തിരിച്ചുവരാനുള്ള സാധ്യതയേറെയാണ്’– ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉടമ്പടിയിൽനിന്നു പിന്മാറുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ലോക രാജ്യങ്ങൾ അപലപിച്ചിരുന്നു.