Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനം ഭയന്ന് സൂ ചി ഓസ്ട്രേലിയയിലെ പൊതുപരിപാടി റദ്ദാക്കി

Aung-San-Suu-Kyi

സിഡ്‌നി∙ രോഹിൻഗ്യ പ്രശ്നത്തിൽ രാജ്യാന്തരതലത്തിൽ വൻവിമർശനം നേരിടുന്ന മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി ഓസ്ട്രേലിയയിൽ ഇന്നു പങ്കെടുക്കാനിരുന്ന പൊതുപരിപാടിയിൽനിന്നു പിൻമാറി. സൂ ചിക്ക് അസുഖമായതിനാൽ പ്രസംഗവും ചോദ്യോത്തര പരിപാടിയും വേണ്ടെന്നുവച്ചതായാണു സംഘാടകർ അറിയിച്ചത്.

ഞായറാഴ്ച വരെ നടന്ന ആസിയാൻ–ഓസ്ട്രേലിയ ഉച്ചകോടിയിൽ സൂ ചി പങ്കെടുത്തിരുന്നു. തിങ്കളാഴ്ച കാൻബറയിൽ പ്രധാനമന്ത്രി മാൽകം ടേൺബുള്ളുമായും ചർച്ച നടത്തി. ഇന്നു സിഡ്‌നിയിലെ ലോയി ഇൻസ്റ്റിറ്റ്യൂട്ടിലാണു സൂ ചിയുടെ പ്രഭാഷണവും തുടർന്നു ചോദ്യോത്തര പരിപാടിയും വച്ചിരുന്നത്. ഏക പൊതുചടങ്ങും ഇതായിരുന്നു. കഴിഞ്ഞ ദിവസത്തെ ആസിയാൻ ഉച്ചകോടിയിലും സൂ ചി വൻ വിമർശനം നേരിട്ടിരുന്നു.