ഇന്ത്യൻ വിദഗ്ധർക്കു ശുഭവാർത്ത; വീസ നിയന്ത്രണത്തിൽ ഇളവുനൽകാൻ ബ്രിട്ടൻ

ലണ്ടൻ∙ വിദ്ഗധ തൊഴിൽ ചെയ്യുന്നവർക്കു വീസ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതടക്കം ഇമിഗ്രേഷൻ നയത്തിൽ മാറ്റം വരുത്താൻ ബ്രിട്ടൻ. ഇന്ത്യയിലെ ഐടി വിദഗ്ധരടക്കമുള്ളവർക്കു ഗുണം ചെയ്യുന്നതാണു നീക്കം. വിദഗ്ധതൊഴിൽ ചെയ്യുന്നവർക്കു പ്രതിമാസം അനുവദിക്കാവുന്ന വീസകളുടെ എണ്ണം വർധിപ്പിക്കാനാണു ശുപാർശ. ഇതോടെ, ബ്രിട്ടിഷ് കമ്പനികൾക്ക് കൂടുതൽ പ്രഫഷനലുകളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കൊണ്ടുവരാൻ അവസരമൊരുങ്ങും.

പ്രതിമാസം 1600 വീസകൾ എന്നതാണ് വിദഗ്ധതൊഴിലുകളുടെ കാര്യത്തിൽ (ടയർ 2) നിലവിലുള്ള പരിധി. ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചു കഴി‍ഞ്ഞു. ആരോഗ്യമേഖലയിലെ വിദഗ്ധരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി.