എർദോഗൻ മരുമകനെ ധനമന്ത്രിയാക്കി

ബെരാത് അൽബേറക്

അങ്കറ ∙ തുർക്കി പ്രസിഡന്റ് പദത്തിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തയീപ് എർദോഗൻ ധനമന്ത്രിയായി മകളുടെ ഭർത്താവ് ബെരാത് അൽബേറക്കിനെ നിയമിച്ചു. സൈനിക മേധാവി ജനറൽ ഹുലുസി അകാറിനെ പ്രതിരോധമന്ത്രിയായി നിയമിച്ച എർദോഗൻ, വിദേശമന്ത്രി പദവിയിൽ മേ‍വ്‍ലത് ചെവ്സോഗ്‍ലുവിനെ നിലനിർത്തി. ആഭ്യന്തരമന്ത്രിയായിരുന്ന സുലൈമാൻ സോയ്‍ലുവിനും സ്ഥാനം നഷ്ടമായില്ല. ഫുവാത് ഒക്തേയാണ് വൈസ് പ്രസിഡന്റ്. മുൻപ് ഊർജവകുപ്പു മന്ത്രിയായിരുന്ന അൽബേറക്കിനു ധനമന്ത്രിപദം ലഭിച്ചത് അപ്രതീക്ഷിതമായാണ്. വാർത്ത പുറത്തുവന്നതോടെ തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം ഇടിഞ്ഞു.