Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കി 18,500 ജീവനക്കാരെ പിരിച്ചുവിട്ടു

അങ്കറ ∙ തുർക്കിയിൽ പ്രസിഡന്റ് തയീപ് എർദോഗൻ ഇന്നു സ്ഥാനമേൽക്കാനിരിക്കെ 18,500 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. പട്ടാള അട്ടിമറിയെത്തുടർന്നു 2016 ജൂലൈയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥ പിൻവലിക്കുന്നതിനു മുന്നോടിയായാണു വൻ പിരിച്ചുവിടൽ. ഇതിൽ 8,998 പൊലീസ് ഓഫിസർമാരും 6,152 സൈനിക ഉദ്യോഗസ്ഥരും 200 സർവകലാശാലാ അധ്യാപകരും ഉൾപ്പെടും. നേരത്തേ 1,60,000 പേരെ പിരിച്ചുവിട്ടതിനു പുറമേയാണിത്. രാജ്യസുരക്ഷയെക്കരുതിയാണു പിരിച്ചുവിടൽ എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ പ്രതിപക്ഷം വൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്.