മിന്‍സ്ഡ് മട്ടന്‍ വട

മട്ടൻ രുചിയുള്ള വട രുചിച്ചിട്ടുണ്ടോ? വ്യത്യസ്തവും പോഷകഗുണം നിറഞ്ഞതുമായ ഈ വിഭവത്തിന്റെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

പരിപ്പ് – 4 ടേബിൾ സ്പൂൺ
പച്ചമുളക് – 2
ജീരകം – 1 ടീസ്പൂൺ
പെരുംജീരകം – 1 ടേബിൾസ്പൂൺ

ആട്ടിറച്ചി – 200 ഗ്രാം
സവോള – 1 കപ്പ് (അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
കടലമാവ് – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
മല്ലിയില – 2 ടേബിൾസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് 45 മിനിറ്റ് കുതിര്‍ക്കുക. ഇത് ഒരു മിക്‌സിയില്‍ 2 പച്ചമുളക്, ഒരു ടീസ്പൂണ്‍ ജീരകം, ഒരു ടേബിള്‍സ്പൂണ്‍ പെരുംജീരകം, അല്പം വെള്ളം എന്നിവ ചേര്‍ത്ത് അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതില്‍ 200 ഗ്രാം അരിഞ്ഞ ആട്ടിറച്ചി, ഒരു കപ്പ് അരിഞ്ഞ സവാള, ഒരു ടീസ്പൂണ്‍ ജിഞ്ചര്‍ഗാര്‍ലിക് പേസ്റ്റ്, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ മല്ലിയില എന്നിവ ചേര്‍ത്തിളക്കുക. ഇത് ഉരുളകളാക്കി പരത്തിയെടുത്ത് എണ്ണതിളപ്പിച്ചു ഇരുവശവും വറുത്തെടുത്ത് കഴിക്കാം.