Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവി പറക്കുന്ന മീറ്റ് സിസ്​ലേഴ്സ്

ആവി പറക്കുന്ന മീറ്റ് സിസ്​ലേഴ്സ്. ചൂടു പാത്രത്തിൽ പാകപ്പെടുത്തിയ പച്ചക്കറികൾക്കൊപ്പം വേവിച്ചെടുത്ത മാംസവും ചേർത്തു വിളമ്പുന്നതാണ് സിസിലേഴ്സ്. രുചികരമായൊരു മീറ്റ് സിസ്​ലേ​ഴ്സ് പരിചയപ്പെടാം.

ചേരുവകൾ

ലാംബ് ചോപ്സ് - 4
 ജിഞ്ചർ-ഗാർലിക് പേസ്റ്റ് - ഒരു ടീസ്ൺപൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
ജീരകപ്പൊടി - അര ടീസ്പൂൺ
ഉലുവപ്പൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ഒരു ടീസ്പൂൺ
നാരങ്ങയുടെ നീര് - ഒരു കഷണം
മത്തങ്ങ
കല്ലുപ്പ് - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ആവശ്യത്തിന്
എണ്ണ
ചിക്കൻ സോസേജ് - 5
ചിക്കൻ ബ്രെസ്റ്റ് - 1 വെളുത്തുള്ളി - 2 ടേബിൾ സ്പൂൺ
ചില്ലി ഫ്്ളെയിക്സ് - 1 ടേബിൾ സ്പൂൺ
ബേബി കോൺ - 4
ഉരുളക്കിഴങ്ങ്ചൈനീസ് കാബേജ്
ബട്ടർ

meat-sizzler

തയാറാക്കുന്ന വിധം

ലാംബ് ചോപ്സ് നാലെണ്ണം പാത്രത്തിലെടുത്ത് ഒരു ടീസ്പൂൺ ജിഞ്ചർ-ഗാർലിക് പേസ്റ്റ്, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ ഉലുവപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ്, ഒരു കഷണം നാരങ്ങയുടെ നീര് എന്നിവ ചേർത്ത് കുഴച്ചു വെക്കുക. അവ്ൻ ട്രേയിൽ അരിഞ്ഞ പംപ്കിൻ, ഒരു ടീസ്പൂൺ കല്ലുപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി, എണ്ണ എന്നിവ ചേർത്ത് കുഴച്ച് 150 ഡിഗ്രി ചൂടിൽ ഓവനിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. നേരത്തേ കുഴച്ചു വെച്ചിരിക്കുന്ന ലാംബ് ചോപ്സ് ഗ്രിൽ ചെയ്തെടുക്കുക. അതേ ഗ്രില്ലിംഗ് പാനിൽ 5 ചിക്കൻ സോസേജ് ഗ്രിൽ ചെയ്യുക.

മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ച് അതിലേക്ക് ഒരു ചിക്കൻ ബ്രെസ്റ്റ് ഉപ്പും കുരുമുളകും ചേർത്ത് വറുത്ത് അതിലേക്ക് 2 ടേബിൾ സ്പൂൺ അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്ളെയിക്സ്, കുറച്ചു വെള്ളം, നാല് ബേബി കോൺ, എന്നിവ ചേർത്ത് വേവിച്ചെടുക്കുക. മറ്റൊരു പാനിൽ എണ്ണ തിളപ്പിച്ച് നീളത്തിലരിഞ്ഞ ഉരുളക്കിഴങ്ങ് വറുത്തെടുക്കുക. ചൂടാക്കിയ സിസ്​ലർ പ്ലെയിറ്റിൽ ചൈനീസ് ക്യാബേജ്, നേരത്തേ റോസ്റ്റ് ചെയ്തെടുത്ത പംപ്കിൻ, വേവിച്ച ചിക്കൻ ബ്രെസ്റ്റ്, ഗ്രിൽ ചെയ്തെടുത്ത ലാംബ് ചോപ്സ്, ഗ്രിൽ ചെയ്തെടുത്ത ചിക്കൻ സോസേജ്, വേവിച്ച ബേബി കോൺ, വറുത്തെടുത്ത പൊട്ടറ്റോ, അൽപം ബട്ടർ എന്നിവ ചേർത്ത് വിളമ്പാം.