Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കുന്ന ബീഫ് എഞ്ചിലാഡാസ്

ബീഫ് രുചികൾ ചെഡാർ ചീസും മൊസെറല്ല ചീസും പച്ചക്കറികളും ചേർന്ന ബീഫ് എഞ്ചിലാഡാസ്, പോഷക സമൃദ്ധവും രുചികരവുമായ ബീഫ് രുചി പരിചയപ്പെടാം.

ചേരുവകൾ

മിൻസ്ഡ് ബീഫ് – 300 ഗ്രാം
ഒലിവ് ഓയിൽ – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
ഗ്രീൻ പെപ്പർ
റെഡ് പെപ്പർ
കിഡ്നി ബീൻസ്
ജീരകപ്പൊടി – 1 ടീസ്പൂൺ
ടാക്കോ സീസണിങ് – 1 കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
മോസറെല്ല ചീസ് – 1 കപ്പ്
മല്ലിയില
തക്കാളി – 6 (വേവിച്ചത്)
വറ്റൽ മുളക് – 10
റെഡ് പെപ്പർ – ഒരെണ്ണം പൊള്ളിച്ചെടുത്തത്
ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
ജീരകപ്പൊടി – ഒരു ടീസ്പൂൺ
ടാക്കോ സീസണിങ് – ഒരു ടേബിൾ സ്പൂൺ
തൈം – ഒരു ടീസ്പൂൺ
ഒറിഗാനോ – ഒരു ടീസ്പൂൺ
പഞ്ചസാര – ഒരു ടീസ്പൂൺ

ചോള ദോശയിലേക്ക് (ഫ്ലോർ ടോർട്ടില) – ആവശ്യത്തിന്
ഹോട്ട് സോസ് – ആവശ്യത്തിന്

ചെഡാർ ചീസ്
മോസറെല്ല ചീസ്

beef-enchiladas

പാചകരീതി

പാനിൽ എണ്ണയൊഴിച്ച് അതിലേക്ക് 300 ഗ്രാം ചെറുതായി അരിഞ്ഞ ബീഫ് ചേർത്ത് ഇളക്കി അതിലേക്ക് ഒലിവ് ഓയിൽ, ആവശ്യത്തിന് കുരുമുളകുപൊടി ഇവ ചേർത്ത് ഇളക്കുക. അതിലേക്ക് ഒരു ഗ്രീൻ പെപ്പർ, ഒരു റെഡ് പെപ്പർ എന്നിവ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് അതിൽ ഒരു കപ്പ് വേവിച്ചു വെച്ച കിഡ്നി ബീൻഡ് ചേർത്ത് യോജിപ്പിച്ച് ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു കപ്പ് ടാക്കോ സീസണിങ്, ഒരു ടീസ്പൂൺ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അതിൽ ഒരു കപ്പ് മോസറെല്ല ചീസ് ചേർത്ത് നന്നായി ഇളക്കി അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയില കൂടി ചേർത്ത് ഇളക്കുക. വേവിച്ചു വെച്ച ആറ് തക്കാളി, 10 വറ്റൽ മുളക്, ഒരു റെഡ് പെപ്പർ പൊള്ളിച്ചെടുത്തത്, ഒരു ടേബിൾ സ്പൂൺ ചെറുതായരിഞ്ഞ ഇഞ്ചി എന്നിവ മിക്സിയിൽ അരച്ച് അതിലേക്ക് ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടേബിൾ സ്പൂൺ ടാക്കോ സീസണിംഗ്, ഒരു ടീസ്പൂൺ തൈം, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ കൂടി ചേർത്ത് വീണ്ടും അരച്ച് മാറ്റിവെക്കുക. 

ചോള ദോശയിലേക്ക് (ഫ്ലോർ ടോർട്ടില) ഹോട്ട് സോസ് പുരട്ടി അതിൽ നേരത്തേയുണ്ടാക്കി വെച്ചിരുന്ന മിശ്രിതം ചേർത്ത് ചുരുട്ടിയെടുക്കുക. ഒരു അവ്ൻ പാനിൽ മികിസിയിൽ അരച്ചു വെച്ചിരുന്ന മിശ്രിതം ഒഴിച്ച് പരത്തി അതിനു മുകളിൽ നേരത്തേയുണ്ടാക്കി വെച്ച റോളുകൾ നിരത്തുക. ഓരോന്നിനും മുകളിൽ അരച്ചു വെച്ച മിശ്രിതം പുരട്ടി അതിനു മുകളിൽ ചെഡാർ ചീസും മോസറെല്ല ചീസും വിതറി അവ്നിൽ 200 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റ് വേവിച്ചെടുത്ത് വിളമ്പാം.