Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കമില്ലായ്മയും ടെൻഷനും അകറ്റുന്ന സാലഡ്

Salad

ആയുർവേദമനുസരിച്ച് മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നത് അഞ്ച് പദാർത്ഥങ്ങളും വാത – പിത്ത – കഫ എന്നീ മൂന്ന്  ദോഷങ്ങളും ചേർന്നാണ്. ഈ മൂന്ന് ദോഷങ്ങളും സമതുലനാവസ്ഥയിലാണെങ്കിൽ എല്ലാം നന്നായി പോകും. ഉണർവും ഉന്മേഷവും അനുഭവപ്പെടും. മനസിൽ ശാന്തി നിറയും, പ്രസരിപ്പും ഉന്മേഷവും പ്രവർത്തികളിലും ചുറ്റുമുള്ളവരിലും നിറയ്ക്കും.

വാത എന്ന ഘടകം ശരീരത്തിൽ കുറയുന്നത് ലക്ഷണങ്ങളിൽ നിന്നും മനസിലാക്കാം

∙ അസ്വസ്ഥത
∙ ഉത്കണ്ഠ
∙ ആലസ്യം
∙ തലചുറ്റൽ
∙ ഉറക്കമില്ലായ്മ

വാത എന്ന ഘടകം തണുപ്പ് കാലവസ്ഥയിൽ കൂടുതലാകാം. ഉറക്കമില്ലായ്മയും വിശ്രമമില്ലായ്മയും മാറ്റാനുള്ള ചില ആയുർവേദ വഴികൾ പരിചയപ്പെടാം. തണുപ്പുകൂടുതലുള്ള കാലാവസ്ഥയിൽ എല്ലായ്പ്പോഴും ചെറു ചൂടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

∙ പച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.
∙ ഹെവി ഫുഡ് കഴിക്കുന്നത് ഒഴിവാക്കണം.
∙ മധുരം, ചവർപ്പ്, ഉപ്പ് എന്നീവ മിതമായരീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വാത ദോഷം കുറയ്ക്കും.

വാത ദോഷം കുറയ്ക്കുന്ന ചില ഭക്ഷണക്കൂട്ടുകൾ പരിചയപ്പെടാം. പ്രധാനഭക്ഷണത്തിനു മുൻപ് ഇത് കഴിക്കാം

മിക്സ് വെജ് സാലഡ് ചേരുവകൾ

∙  മധുരക്കിഴങ്ങ്
∙  കാരറ്റ്
∙  തേങ്ങ
∙ ഉപ്പ് – ആവശ്യത്തിന്
∙ എണ്ണ

തയാറാക്കുന്ന വിധം

∙ മധുരക്കിഴങ്ങ് വേവിച്ചെടുക്കുക
∙ കാരറ്റ് തിളപ്പിച്ചശേഷം തണുപ്പിച്ചെടുക്കാം
∙ മധുരക്കിഴങ്ങും കാരറ്റും യോജിപ്പിക്കാം, ഇതിലേക്ക് തേങ്ങാ ചിരവിയതും ചേർക്കാം. ആവശ്യത്തിന് ഉപ്പും അൽപം എണ്ണയും തളിച്ച് സാലഡ് കഴിക്കാം.

ശ്രദ്ധിക്കാൻ

∙പച്ചക്കറികൾ വേവിച്ച് ചേർക്കുന്നതാണ് ഏറ്റവും നല്ലത്
∙നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ ചേർത്ത് ഈ സാലഡ് തയാറാക്കാം.(ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവർ,കുക്കുംബർ, ഗ്രീൻ ബീൻസ്, ലെറ്റ്യൂസ്, വെണ്ടയ്ക്ക,പയർ,ഉരുളക്കിഴങ്ങ്, മത്തങ്ങ,റാഡിഷ്...)
∙ സാലഡ് ഡ്രെസിങിന് നാരങ്ങനീര്, ചില്ലിപൗഡർ, കായം, പഞ്ചസാര, ശർക്കര, എള്ളെണ്ണ എന്നിവയും താൽപര്യം അനുസരിച്ച് ചേർക്കാം. (തുടരും...)

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ശാരിക മേനോൻ (ആർട്ട് ഓഫ് ലിവിങ് ആയുർവേദിക് പാചക വിദഗ്ധ)