Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുമുറെ കൊറിക്കാൻ ക്രിസ്പി ചക്ക മസാല ചിപ്സ്!

Jackfruit Masala Chips

മസാല പൊതിഞ്ഞ ചക്കച്ചുള വെളിച്ചെണ്ണയിൽ മൊരിച്ചെടുത്തതാണ് ക്രിസ്പി ചക്ക മസാല ചിപ്സ് 

1 ചക്കച്ചുള – അരക്കിലോ, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്

2 മഞ്ഞൾപ്പൊടി, മുളകു പൊടി,

ഉപ്പ് – പാകത്തിന്

3 വെളിച്ചെണ്ണ– വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചക്കച്ചുള അരിഞ്ഞതിൽ രണ്ടാമത്തെ ചേരുവ പുരട്ടി, അര മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാക്കി, ചെറു തീയിലാക്കി, ചക്ക ചേർത്തു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.