Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്ക പഴയ ചക്കയല്ല! തോരൻ വച്ചാൽ രുചി കൂടും...

Jack fruit Thoran

ചക്ക പഴയ ചക്കയല്ല, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം. കേരളത്തിന്റെ അഴകും മധുരവും രുചിയുമെല്ലാം ഇനി മുള്ളന്‍ ചക്കമടലിനുള്ളിലാണുള്ളത്. എന്തായാലും ചക്കച്ചുള കൊണ്ടൊരു തോരൻ ആകാം.

ചക്കച്ചുള തോരൻ

1 ചക്കചുള – അരക്കിലോ (ചെറിയ കഷണങ്ങളായി അരിഞ്ഞത്)

2 ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

തേങ്ങ – ഒന്ന്, ചുരണ്ടിയത്

3 വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4 കടുക് – ഒരു ചെറിയ സ്പൂൺ

5 കറിവേപ്പില – രണ്ടു തണ്ട്

ചുവന്നുള്ളി – നാല്, അരിഞ്ഞത്

6 ഉപ്പ്– പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചക്കച്ചുള അരിഞ്ഞതും രണ്ടാമത്തെ ചേരുവയും തിരുമ്മി യോജിപ്പിച്ചശേഷം ആവിയിൽ വേവിക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, കടുകു പൊട്ടിച്ചശേഷം കറിവേപ്പിലയും ചുവന്നുള്ളിയും വഴറ്റുക.

∙ഇതിലേക്ക് ചക്ക മിശ്രിതം ചേർത്തിളക്കി, ആവി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ ചൂടോടെ വിളമ്പുക.