Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിമേളമൊരുക്കി രസികൻ പുട്ട്

ഷെഫ്. സിനോയ് കെ. ജോൺ, ദേ പുട്ട്, കൊച്ചി
രസികൻപുട്ട്

മിക്സ് ഫ്രൂട്ട് ജാമിന്റെയും പഞ്ചസാരപ്പാനിയുടെയും സ്വാദുള്ളൊരു രസികൻ പുട്ടിന്റെ കൂട്ട് പരിചയപ്പെടാം. കുട്ടിപ്പട്ടാളത്തിന് ഏറെ ഇഷ്ടപ്പെടുന്നൊരു രുചിക്കൂട്ടാണിത്. രണ്ട് തരത്തിലുള്ള പുട്ടുപൊടി ഇവിടെ ഉപയോഗിക്കുന്നുണ്ട്, വെള്ള പുട്ട്പൊടിയും ചെമ്പ പുട്ട്പൊടിയും.

വെള്ള പുട്ട്പൊടി - 80 ഗ്രാം
ചെമ്പ പുട്ട്പൊടി - 20 ഗ്രാം
മിക്സ് ഫ്രൂട്ട് ജാം – 30 ഗ്രാം (ഒരു പുട്ടിന്)
പഞ്ചസാരപ്പാനി – 100 ഗ്രാം പഞ്ചസാരയ്ക്ക് 100 ഗ്രാം വെള്ളം എന്ന കണക്കിൽ തയാറാക്കിയ പാനി
തേങ്ങ – 10 ഗ്രാം

തയാറാക്കുന്ന വിധം

ആദ്യം പുട്ടുപൊടി ഇടുക, ജാമിന്റെ ഫില്ലിങ് ഇടുക, വീണ്ടും പുട്ടുപൊടിയിടുക, ജാമിന്റെ ഫില്ലിങ് ഇടുക ഇതിലേക്ക് ചെമ്പ പൊടി ഇടുക. ഇതിന് മുകള​ിലേക്ക് വെള്ള പുട്ട് പൊടി ഇട്ടുകൊടുത്തു പുട്ട് വേവിച്ചെടുക്കാം. വിളമ്പാനുള്ള പാത്രത്തലേക്കു മാറ്റിയ ശേഷം ഇതിനു മുകളിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനി ഒഴിച്ചു കൊടുക്കാം. ഈ രസികൻ പുട്ട് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.