വീട്ടിൽ തയാറാക്കാവുന്ന ബിസ്ക്കറ്റ്

Representative image

ചേരുവകൾ

പാർലെജി ബിസ്കറ്റ് 50 ഗ്രാം പാക്കറ്റ് ഒന്ന്, നന്നായി പഴുത്ത റോബസ്റ്റാ 1 എണ്ണം, ബ്രഡ് 2 കഷണം, പാൽ, ഏലയ്ക്കാപൊടി ആവശ്യത്തിന്, നെയ്യ് 1 ടേബിൾസ്പൂൺ, റൊട്ടിപ്പൊടി, എണ്ണ വറുക്കാൻ ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ബ്രഡും ബിസ്കറ്റും വെവ്വേറെ മിക്സിയിൽ പൊടിച്ചെടുത്ത് യോജിപ്പിക്കുക. പഴവും പാലും ചേർത്ത് മിക്സിയിൽ പേസ്റ്റുപോലെ അരച്ചെടുത്ത് പൊടിച്ചെടുത്ത  ബ്രഡിൽ ചേർക്കണം. ഇതിൽ നെയ്യും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഉരുട്ടിയെടുക്കാൻ കഴിയുന്ന പരുവത്തിന് മാത്രമുള്ള പാൽ ചേർത്താൽ മതിയാവും. മിശ്രിതം ഇഷ്ടമുള്ള ആകൃതിയിലുണ്ടാക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടിയെടുത്ത് ആകൃതി പൂർത്തിയാക്കിയെടുക്കാം. ശേഷം ചൂടാക്കിയ എണ്ണയിൽ ഇടത്തരം തീയിൽ വേവിച്ചെടുക്കാം.

ശ്രദ്ധിക്കാൻ 

പഴം അരച്ചെടുക്കാൻ പാകത്തിനുള്ള പാൽ മതിയാകും. തയാറാക്കുന്ന മിശ്രിതം അധികം കട്ടിയാകാനും ലൂസാകാനും പാടില്ല.