ചെന്നൈയിലെ റോബോട്ട് റസ്റ്ററന്റ്

രുചിയുള്ള ഭക്ഷണവുമായി നീളൻ തലപ്പാവും യൂണിഫോമും ധരിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന വെയ്റ്റർ ഇനിയെന്തു വേണം എന്നു മധുരമായി ചോദിച്ച് ആതിഥ്യമര്യാദയുടെ ബിസിനസ് മുഖമായി മാറിയ ആ ജോലിയും ഇന്ന് യന്ത്രങ്ങൾ കൈയടക്കി കഴിഞ്ഞു. 

മിക്ക പാശ്ചാത്യരാജ്യങ്ങളിലും ജപ്പാനിലും ചൈനയിലും ബംഗ്ലാദേശിലുമെല്ലാം റോബോട്ട് വെയ്റ്റർമാർ സാധാരണമാണ് ഇതിൽ നിന്നും പ്രചോദനം നേടി ഒരു കൂട്ടം ചെറുപ്പക്കാർ 2017–ൽ ചെന്നൈയിലെ സെമ്മാഞ്ചേരിയിൽ ഒരു റോബോട്ട് റസ്റ്ററന്റ് ആരംഭിച്ചു. ഒാരോ ടേബിളിലും വച്ചിട്ടുള്ള ടാബുകൾ വഴി കസ്റ്റമേഴ്സ് ഒാഡറുകൾ സെൻഡ് ചെയ്യുന്നു. ഈ ഒാഡറുകൾ പാചകക്കാർ‌ക്കു ലഭിക്കുകയും അവർ വിഭവങ്ങൾ തയാറാക്കി റോബോട്ടുകളെ ഏൽപിക്കുകയുമാണ് ചെയ്യുന്നത് റോബോട്ടുകൾ കൃത്യമായി തന്നെ സപ്ലൈയും ചെയ്യുന്നു. 

ചെന്നൈയിലെ റോബോട്ട് റസ്റ്ററന്റിന്റെ വിജയത്തെ തുടർന്ന് ഇക്കൂട്ടർ കോയമ്പത്തൂരിലും ഇത്തരമൊരു റസ്റ്ററന്റ് ഈ വർഷം ആരംഭിച്ചു ഇംഗ്ലീഷ് തമിഴ് എന്നീ ഭാഷകൾ മനസ്സിലാക്കാനും ഈ റോബോട്ടുകൾക്ക് കഴിവുണ്ട് സമയലാഭം. കൃത്യത എന്നിവയാണ് റോബോട്ട് വെയ്റ്റർമാരെക്കൊണ്ടുള്ള നേട്ടം വെയ്റ്റർമാരെ ഒഴിവാക്കി ടോയ് ട്രെയിനും കൺവെയർ ബെൽറ്റും കൊണ്ട് ഭക്ഷണം ആവശ്യക്കാരന്റെ മേശ മേൽ എത്തിക്കുന്ന രീതി ഗുജറാത്തിലെ സൂററ്റിലും വഡോദരയിലും മുൻപ് പരീക്ഷിച്ചു വിജയിച്ചതാണ്. 

കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും കൗതുകം കാരണം. ഈ റസ്റ്ററന്റുകളിലേക്ക് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്.