Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്ലേറ്റ് കേക്ക് വീട്ടിൽ തയാറാക്കാം

റസിയ അൽത്താഫ്
cacke-recipe

കേക്കിഷ്ടപ്പെടുന്നവർക്ക്   വീട്ടിൽ തന്നെ തയാറാക്കാവുന്നൊരു ചോക്ലേറ്റ് കേക്ക് റെസിപ്പി പരിചയപ്പെട്ടാലോ?

മൈദ – 1 കപ്പ് 
കൊക്കോ പൗഡർ – 3 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ. 1/2 ടീസ്പൂൺ
മുട്ട -  3
പാൽ -  1/2 കപ് 
വെജിറ്റബിൾ ഓയിൽ - 1/2 കപ്പ്‌ 
ഉപ്പ്.  1/2 ടീസ്പൂൺ 
വാനില എസൻസ് – 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് – 1 കപ്പ്‌

തയ്യാറാക്കുന്ന വിധം. 

∙മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവെക്കുക.
∙പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തു അടിച്ചെടുക്കുക. എസൻസ് ചേർക്കുക.
∙ ഇതിലേക്ക് അരിച്ചുവെച്ച മൈദക്കൂട്ട് ചേർക്കുക. ഇടവിട്ട് പാലും ചേർത്ത് കൊടുക്കുക. 

ചൂടാക്കിയിട്ട ഓവനിൽ വെച്ച് 30 മിനിറ്റ് 170 ഡിഗ്രി യിൽ ബേക് ചെയ്തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തിൽ ഡെക്കറേഷൻ ചെയ്യാം..