Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പത്തിൽ, രുചിയേറുന്നൊരു ഹോം മെയ്ഡ് ചോക്‌ലെറ്റ്

വി. എസ്. സുസ്മിത

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്‌ലെറ്റ് വീട്ടിൽ തയാറാക്കിയാലോ. കൂട്ട് തയാറാക്കി അരമണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കാം. എളുപ്പത്തിൽ തയാറാക്കാവുന്ന മധുരക്കൂട്ടാണിത്.

കൊക്കോ പൗഡർ– 3 ടേബിൾസ്പൂൺ
പാൽപ്പൊടി – 5 ടേബിൾസ്പൂൺ
വെണ്ണ – 6 ടേബിൾസ്പൂൺ
വനിലഎസൻസ് – 1 ടേബിൾസ്പൂൺ
ഐസിംഗ് ഷുഗർ – 8 ടേബിൾസ്പൂൺ

കൊക്കോ പൗഡറും പാൽപ്പൊടിയും ഒരുമിച്ച് തെള്ളി എടുക്കുക. ഒരു പാനിൽ പകുതി വെള്ളം നിറച്ച് അടുപ്പത്ത് വച്ച് അതിന്റെ മുകളിൽ ഒരു ബൗൾ വയ്ക്കുക. അതിലേക്ക് ബട്ടർ ഇടുക. ബട്ടർ ഉരുകിയ ശേഷം ഐസിംഗ് ഷുഗർ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് തെള്ളി വച്ചിരിക്കു ന്ന കൊക്കോപൗഡറും പാൽപ്പൊടിയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഈ മിശ്രിതം ചോക്ലേറ്റ് മോൾഡിലേക്ക് ഒഴിക്കണം. അരമണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച ശേഷം പുറത്തെടുത്ത് ചോക്ലേറ്റ് മോൾഡിൽ നിന്നും ഇളക്കി എടുക്കുക. ഇത് കുട്ടികൾക്ക് പോലും ചെയ്യാ വുന്നത്ര എളുപ്പത്തിലുള്ള ഒരു റെസിപ്പിയാണ്.

ചോക്ലേറ്റ് മോൾഡിന് പകരം ഒരു പരന്ന പ്ലേറ്റിൽ ചോക്ലേറ്റ് മിശ്രിതം ഒഴിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുകയും ചെയ്യാവുന്നതാണ്.