വെറൈറ്റി ഇഷ്ടപ്പെടുന്നവർക്ക് റവ, ഓറഞ്ച് കേക്ക്

ബേക്കിങ് പാഷനും വരുമാന മാർഗവുമാക്കിയ സജു ഇസ എന്ന വീട്ടമ്മയാണ് ഒാൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ്  മൽസരത്തിലെ ജൂലൈ മാസത്തെ വിജയി. റവ കൊണ്ടുള്ള ഓറഞ്ച് കപ്പ് കേക്കാണ് സജു ഇസ തയാറാക്കിയിരിക്കുന്നത്. ബേക്കിങ് ഇഷ്ടപ്പെടുന്ന സജു മാഹി സ്വദേശിയാണ്,  17 വർഷമായി ദുബായിലാണ് താമസം.

ചേരുവകൾ

മുട്ട – 3
ഓയിൽ – അരക്കപ്പ്
ഓറഞ്ച് ജ്യൂസ് – മുക്കാൽ കപ്പ്
ഓറഞ്ച് ജാം – 120 ഗ്രാം
ഒരു ഓറഞ്ചിന്റെ തൊലി ചുരണ്ടിയത്
ഡബിൾ ഹോഴ്സിന്റെ റോസ്റ്റഡ് റവ – 3/4 കപ്പ്
മൈദ – 1/2 കപ്പ് (അരിച്ചെടുത്തത്)
ബേക്കിങ് പൗഡർ – 1 1/2 ടീസ്പുൺ
പഞ്ചസാര – 1/4 കപ്പ്
തേങ്ങ – 1/4 കപ്പ്
ബദാം പൊടിച്ചത് – 1 1/2 ടേബിൾ സ്പൂൺ

പാചകരീതി

ആദ്യം മൂന്ന് മുട്ട അടിച്ചെടുക്കാം. ഇതിലേക്ക് ഓയിൽ, ഓറഞ്ച് ജ്യൂസ്, ജാം,ഓറഞ്ച് തൊലി പൊടിച്ചതും ചേർത്ത് ഒന്ന് അടിയ്ക്കാം. ഈ കൂട്ടിലേക്ക്  ഡബിൾ ഹോഴ്സിന്റെ റോസ്റ്റഡ് റവ, ബേക്കിങ് പൗഡർ, പഞ്ചസാര, തേങ്ങ,ബദാം പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 150 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

ഗാർനിഷ് ചെയ്യാം

ഒരു കപ്പ് ഓറഞ്ച് നീരിൽ അരകപ്പ് പഞ്ചസാര ചേർത്ത് തിളപ്പിച്ചെടുത്താൽ ഓറഞ്ച് സിറപ്പാകും. തയാറാക്കി വച്ചിരിക്കുന്ന കപ്പ് കേക്കിലേക്ക് ഓരോ സ്പൂൺ ഓറഞ്ച് സിറപ്പ് ഒഴിച്ചു കൊടുക്കാം. ഓറഞ്ച് മധുരം നിറഞ്ഞ നല്ല അടി പൊളി ഓറഞ്ച് കേക്ക് തയാർ.