Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുളിയി​ഞ്ചി രുചിയോടെ

puli-inji

സദ്യയിലെ കേമൻ പുളിയിഞ്ചിയുടെ ചെറുമധുര രുചിക്കൂട്ട് പരിചയപ്പെടാം.

1. ഇഞ്ചി നേരിയതായി അരിഞ്ഞത് – അര കപ്പ്
ഉണക്ക മുളക് – 10, വേപ്പില – 4 തണ്ട്
2. പുളി – നാരങ്ങ വലുപ്പത്തിൽ, മഞ്ഞൾ പൊടി – അര ടീ സ്പൂൺ, പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് എണ്ണയിൽ വഴറ്റിയത് – 10, ഉപ്പ് പാകത്തിന്. ശർക്കര – 1 ടേബിൾ സ്പൂൺ
3. വെളിച്ചെണ്ണ – ആവശ്യത്തിന്
4. കടുക് – അര ടീ സ്പൂൺ, വറ്റൽ മുളക് – 4 എണ്ണം, വേപ്പില – 2 തണ്ട്

തയാറാക്കുന്ന വിധം

1–ാം ചേരുവ വെളിച്ചെണ്ണയിൽ വറുത്ത് മിക്സിയിൽ അരയ്ക്കുക. പുളി പിഴിഞ്ഞതിൽ ഉപ്പും, മഞ്ഞൾപ്പൊടിയും പച്ചമുളകും ശർക്കരയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഇ‍ഞ്ചി അരച്ചത് ചേർത്ത് തിളപ്പിച്ച് കുറുകുമ്പോൾ ഇറക്കി വയ്ക്കുക. വെളിച്ചെണ്ണയിൽ 4–ാം ചേരുവ വറുത്തു ചേർക്കുക.