സ്വാദു നിറഞ്ഞ അവൽ ചെമ്മീൻ ബിരിയാണി

നാലുമണിപ്പലഹാരമായിട്ടാണ് അവലിനെ നമുക്കു പരിചയം, അവലുകൊണ്ടു തയാറാക്കാവുന്നൊരു ബിരിയാണി പരിചയപ്പെട്ടാലോ?ഓൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫസീഹ തൻസിൽ‍ പരിചയപ്പെടുത്തുന്ന ബിരിയാണിയിൽ റൈസിനു പകരം അവലാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്ടെന്നു രുചികരമായി തയാറാക്കാവുന്ന വിഭവമാണിത്. എറണാകുളം സ്വദേശിയാണ് ഫസീഹ, പാചകം ഏറെ ഇഷ്ടപ്പെടുന്ന ഫസീഹ നിരവധി പാചക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Read this recipe in English

ചേരുവകൾ

ഡബിൾ ഹോഴ്സ് ചെമ്പ അവൽ – 500 ഗ്രാം
വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ
സവോള – 3
തക്കാളി – 1 കപ്പ്
വെളുത്തുള്ളി – 2 ടീസ്പൂൺ
ഇഞ്ചി – 2 ടീസ്പൂൺ
പച്ചമുളക് – 3
മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ
മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി– 1 ടീസ്പൂൺ
ചെമ്മീൻ – 500 ഗ്രാം
തേങ്ങാപ്പാൽ – 1 കപ്പ്
ഗരം മസാല – 1 ടീസ്പൂൺ
തൈര് – 3 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – 1 ടീസ്പൂൺ
മിന്റ് ലീവ്സ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ചെമ്മീൻ മസാല റെഡിയാക്കാൻ അരക്കിലോ ചെമ്മീൻ കഴുകിയശേഷം അതിലേക്ക് ഉപ്പും മഞ്ഞൾ പൊടി ,മുളക് പൊടി , ഗരം മസാല ഇവയെല്ലാം ചേർത്തു ഒന്ന് ചെറുതായി ഫ്രൈ ചെയ്തു മാറ്റിവെയ്ക്കാം.

∙ ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ചു അതിലേക്ക് 3 സവോള ഒരു വലിയ തക്കാളിയും ഇട്ട് വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂന്നു സ്പൂൺ ചേർക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക.

∙ വഴറ്റിയ മസാലയിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി 1 1/2 സ്പൂൺ മല്ലിപൊടി , 1/2 സ്പൂൺ മുളക് പൊടി , ഗരം മസാല ഇവയെല്ലാം ചേർക്കുക.

∙ ഇതിലേക്ക് ചെമ്മീൻ ഇടുക

∙ 1 സ്പൂൺ തൈര് ചേർക്കുക

∙ 1/2 ഗ്ലാസ് തേങ്ങാ പാൽ. ചേർക്കുക

∙ മസാല നല്ല തിക്ക് ആക്കുക.

തയാറാക്കിയ മസാലയിലേക്ക് റോസ്റ്റ് ചെയ്ത അവൽ വെള്ളത്തിൽ കഴുകിയെടുക്കാം (5 സെക്കന്റിൽ കൂടുതൽ വെള്ളത്തിൽ ഇടരുത്), ഇത് മസാലയിൽ ഇട്ട് മിക്സ് ചെയുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക. മസാല നന്നായി പിടിക്കാൻ 10 മിനിറ്റ് സിമ്മിൽ നന്നായി ഇളക്കി കൊടുക്കുക, അവസാനം കുരുമുളകുപൊടി, മല്ലിയില, പുതീനയില എന്നിവ ചേർത്ത് ഓഫ് ചെയ്യാം. രുചികരമായ അവൽ ചെമ്മീൻ ബിരിയാണി തയാർ.