ചക്കയും ഈന്തപ്പഴവും ചേർന്നൊരു കിണ്ണത്തപ്പം

കിണ്ണത്തപ്പം അല്ലെങ്കിൽ വട്ടയപ്പം എന്നൊക്കെ പറയില്ലേ അത് പോലെ ചക്കയും ഈന്തപ്പഴം കൊണ്ട് ഉണ്ടാക്കിയത് ശർക്കരക്കു പകരം ഈന്തപ്പഴം ഇട്ട് ഉണ്ടാക്കിയതാണ്. എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്.

ചേരുവകൾ 

അരി.-1 കപ്പ്‌ (4 മണിക്കൂർ കുതിർക്കണം ) 
ചക്ക -1 കപ്പ്‌ (നെയ് ചേർത്ത് വരട്ടി വെക്കണം) 
ഈന്തപ്പഴം - 1 1/2 കപ്പ്‌ കൂടുതൽ മധുരം വേണമെങ്കിൽ കൂടുതൽ ഇടാം. 
ഏലയ്ക്കപൊടിച്ചത് - ആവശ്യത്തിന്
തേങ്ങ -1/2 മുറി 
ഉപ്പ് - ഒരു നുള്ള് 

തയാറാക്കുന്ന വിധം

അരി കുതിർത്ത ശേഷം കഴുകി എടുത്തു അതിലേക്കു ചക്ക വരട്ടിയത്, ഈന്തപ്പഴം കുരുകളഞ്ഞത്, കുറച്ചു വെള്ളം, തേങ്ങ എന്നിവ ചേർത്തു നന്നായി മിക്സിയിൽ അരച്ചെടുക്കുക എന്നിട്ട് ഏലയ്ക്ക പൊടി ഉപ്പ്‌ ചേർത്ത് ഇളക്കി ഇഡലി ചെമ്പിൽ ഒരു വട്ട പാത്രത്തിൽ വെച്ച് വേവിച്ചു എടുക്കുക ടേസ്റ്റി കിണ്ണത്തപ്പം റെഡി.

ഈന്തപ്പഴം ഇഷ്ടം ഇല്ലാത്തവർ ചക്കയുടെ കൂടെ ശർക്കര ഇട്ട് വരട്ടി എടുത്തോ അല്ലെങ്കിൽ ശർക്കരവെള്ളം  ചേർക്കുകയോ ചെയാം. കുട്ടികൾക് വൈകുന്നേരം പലഹാരം ആയിട്ട് കൊടുക്കാം, ആരോഗ്യകരമാണ്.