തുമ്പപ്പൂ ചോറിൽ പരിപ്പ്, മേമ്പൊടിയായി അൽപം നെയ്യ്. പിന്നെ ഇത്തിരി പപ്പടവും സാമ്പാറും അവിയലും ചേർത്ത് അച്ചാറും തൊട്ടു കൂട്ടി ഉരുളയുരുട്ടി ഓണസദ്യ ആരംഭിക്കുകയായി. പുറകേ മധുര വിഭവങ്ങൾ പഴവും പപ്പടവും ചേർത്ത് പായ.ം കഴിച്ച് പച്ചമോരും കുടിച്ച് സദ്യ പൂർത്തിയാക്കും. കഴിക്കുന്നതു പോലെ തന്നെ സദ്യ വിളമ്പുന്നതും ഒരു കലയാണ്. ഓണസദ്യയ്ക്ക് വിളമ്പാൻ പറ്റുന്ന 10 വിഭവങ്ങളുടെ രുചിക്കൂട്ട് നോക്കാം.

വറുത്തരച്ച ഇഞ്ചിക്കറി, പത്തു ദിവസം വരെ കേടാകില്ല

മഹാപണ്ഡിതനായ വരരുചി നൂറ്റിയെട്ടു കറികൾക്ക് പകരം എന്ന് വിശേഷിപ്പിച്ച ഒരു കറിയുണ്ട് അതുമറ്റൊന്നുമല്ല ഇഞ്ചിക്കറിയാണ്...Read More

നേന്ത്രക്കായ വറുത്തെടുത്ത് കൊറിക്കാം

ഓണസദ്യയിലെ തൊട്ടുകൂട്ടാനുള്ള വിഭവങ്ങളുടെ കൂട്ടത്തിലാണ് കായ വറുത്തത്. നേന്ത്രക്കായ വറുത്തെടുക്കുന്നതെങ്ങനെയെന്നു നോക്കാം...Read More

സദ്യ സ്പെഷൽ ഈന്തപ്പഴം പുളിയിഞ്ചി

പുത്തൻ രുചികൾ എത്രയുണ്ടെങ്കിലും സദ്യയിലെ കറികൾ എന്നും സൂപ്പർ ഹിറ്റാണ്. സദ്യയിലെ മധുരക്കറി ഈന്തപ്പഴം പുളിയിഞ്ചി എങ്ങനെ തയാറാക്കാമെന്നു നോക്കാം...Read More

ഓണസദ്യയ്ക്കൊരുക്കാം രുചികരമായ ഓലൻ

കുമ്പളങ്ങയാണ്‌ ഇതിലെ പ്രധാന ചേരുവ. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. വെളുത്ത നിറത്തിലും തവിട്ട് നിറത്തിലും കാണാറുണ്ട് രണ്ടിന്റെയും രുചിയിൽ വ്യത്യാസമുണ്ട്...Read More

കയ്പ്പില്ലാത്ത പാവയ്ക്ക പച്ചടി

ഊണിനൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ പാവയ്ക്ക പച്ചടി എങ്ങനെ തയാറാക്കാമെന്നു നോക്കാം....Read More

സദ്യയ്ക്കൊരുക്കാം രുചികരമായ കാളൻ

പുളിശ്ശേരിയുമായി സാമ്യമുള്ളൊരു കറിയാണ് കാളൻ. നല്ല പുളിയുള്ള കറിയാണ്. കൂട്ടുകറിയായും ഒഴിച്ചു കറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്...Read More

രുചികരമായ പരിപ്പ് കറി തയാറാക്കാം

സദ്യ കഴിച്ചു തുടങ്ങുന്നത് പരിപ്പും നെയ്യുമൊഴിച്ച് ഒരു പപ്പടവും പൊട്ടിച്ചു കൂട്ടി ഉരുട്ടി വായിലേക്കിട്ടാണല്ലോ. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത് എന്നു കരുതപ്പെടുന്നു...Read More

ഈ ഏഴ് പച്ചക്കറികൾ ചേർത്ത് അവിയൽ തയാറാക്കൂ

സാമ്പാറും അവിയലും പപ്പടവും ചേർത്ത് നല്ല തുമ്പപ്പൂ പോലുളള ചോറുണ്ണുന്ന രുചിയ്ക്ക് പകരം വേറേ എന്തെങ്കിലുമുണ്ടോ?... Read More

ചേനത്തണ്ട് ചെറുപയർ തോരൻ...

വീട്ടുമുറ്റത്തും പറമ്പിലും യഥേഷ്ടം വളരുന്ന ചേനത്തണ്ടിനൊപ്പം ചെറുപയർ ചേർത്തൊരു തോരൻ... Read More

ഇളനീർ പായസം എളുപ്പത്തിൽ തയാറാക്കാം

ഇളനീർ അല്ലെങ്കിൽ കരിക്കിന്റെ സ്വാദ് ഏവർക്കും ഇഷ്ടമാണ്. രുചിയുള്ള കാമ്പും മധുരമുള്ള വെള്ളവും മാത്രമല്ല രുചികരമായ പായസവും ഇളനീരുകൊണ്ട് തയാറാക്കാം...Read More