ആരോഗ്യകരമായൊരു കസ്കസ് പായസം

പായസ രുചികൾ പലവിധം,  മധുരം നിറഞ്ഞൊരു ഖസ്ഖസ് പായസക്കൂട്ട് പരിചയപ്പെടാം.

01. കശ്കശ് — 250 ഗ്രാം
02. ശർക്കര — 100 ഗ്രാം
03. തേങ്ങ ചുരണ്ടിയത് — 200 ഗ്രാം
04. പച്ച ഏലയ്ക്ക — അഞ്ചു ഗ്രാം
05. ഉണക്കമുന്തിരി— 25 ഗ്രാം
06. നെയ്യ് — 30 ഗ്രാം
07. കശുവണ്ടി— 25 ഗ്രാം
ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ കസ്കസ് എങ്ങനെ വേണ്ടെന്നു വയ്ക്കും

തയാറാക്കുന്ന വിധം

01. കശ്കശും പകുതി അളവു കശുവണ്ടിയും നെയ്യിൽ വാട്ടിയെടുക്കണം.
02. ഇതിലേക്കു തേങ്ങ ചുരണ്ടിയതും ചേർത്തു മയത്തിൽ അരച്ചെടുക്കുക.
03. ബാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തെടുക്കണം.
04. ശർക്കര പാകത്തിനു വെള്ളം ചേർത്തു തിളപ്പിച്ച് ഉരുക്കി അരിച്ചെടുക്കണം.
05. ശർക്കരപ്പാനി തിളപ്പിച്ച് അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കി തിളപ്പിക്കുക.
06. തിള വന്നു തുടങ്ങുമ്പോൾ ആവശ്യമെങ്കിൽ പാകത്തിനു ചൂടുവെള്ളം ചേർത്തു പായസം നീട്ടുക.
07. അടുപ്പിൽ നിന്നു വാങ്ങിയ പായസത്തിലേക്കു നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തിളക്കി ചൂടോടെ വിളമ്പുക.