Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷക സമൃദ്ധവും വ്യത്യസ്തവുമായ പുലാവ്

Pulao-784

പോഷക സമൃദ്ധവും വ്യത്യസ്തവുമായ പുലാവ് എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ?

ചേരുവകൾ

1. എണ്ണ — രണ്ടു വലിയ സ്പൂൺ
2. കുരുമുളക് — രണ്ടു മണി
ഗ്രാമ്പൂ — ഒന്ന്
ഇഞ്ചി — അരയിഞ്ചു കഷണം അരിഞ്ഞത്
3. സവാള — ഒന്ന്, അരിഞ്ഞത്
4. ഗ്രീൻപീസ് — ഒരു കപ്പ്
ഉലുവയില — 50 ഗ്രാം
5. പച്ചമുളക് — ഒന്ന്, അരിഞ്ഞത്
മഞ്ഞൾപ്പൊടി — അര ചെറിയ സ്പൂൺ
ഉപ്പ് — പാകത്തിന്
6. പച്ചരി — രണ്ടു കപ്പ് (300 ഗ്രാം)
7. കട്ടിയുള്ള തേങ്ങാപ്പാൽ — ഒരു കപ്പ്
8. വെള്ളം — മൂന്നു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തിളക്കിയശേഷം സവാള ചേർത്തു വഴറ്റുക.

∙ സവാള ബ്രൗൺ  നിറമാകുമ്പോൾ പീസും ഉലുവയിലയും ചേർത്തു വഴറ്റുക.

∙ ഉലുവയില മൃദുവാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.

∙ ഇതിലേക്ക് അരി കഴുകി വാരിയതു ചേർത്ത് ഒരു മിനിറ്റ് വറുക്കുക.

∙ ഈ അരി മിശ്രിതത്തിലേക്ക്, തേങ്ങാപ്പാലും വെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ പാത്രം അടച്ചുവച്ച് ചെറുതീയിൽ വേവിക്കുക. വെള്ളം മുഴുവൻ വലിഞ്ഞ് അരി വെന്തശേഷം വാങ്ങി ചൂടോടെ വിളമ്പുക.

∙ ഉലുവയിലയ്ക്കു പകരം മല്ലിയിലയോ പുതിനയിലയോ അരിഞ്ഞതും ഉപയോഗിക്കാം. പച്ചരിക്കു പകരം കുത്തരി ഉപയോഗിച്ചാൽ നാരിൻറെ അംശവും കൂട്ടാം.