Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ കൊതിയോടെ കഴിക്കുന്ന സാൻവിച്ച് രുചിരഹസ്യം

sandwch-784

വീട്ടമ്മമാരെ കുഴയ്ക്കുന്ന പ്രശ്നമാണ് പ്രഭാതഭക്ഷണം. എന്നും പുട്ടും കടലയും ദോശയുമൊക്കെയാണോ? എന്നു ചോദിച്ചു വഴക്കിടുന്ന കുട്ടിപ്പട്ടാളത്തിന് ആഴ്ചയിലൊരിക്കൽ സാൻവിച്ച് സർപ്രൈസ് നൽകിയാലോ? ചിക്കൻ ടെറിയാക്കി നിറച്ചൊരു സാൻവിച്ച് കൂട്ട് പരിചയപ്പെടാം.

സബ്മെറൈൻ സാൻവിച്ച് ചേരുവകൾ

ചിക്കൻ ടെറിയാക്കിക്ക്

1. ചിക്കൻ എല്ലില്ലാതെ — 200 ഗ്രാം
2. കോൺഫ്ലവർ — ഒന്നര വലിയ സ്പൂൺ
3. ഒലിവ് ഓയിൽ — രണ്ടു വലിയ സ്പൂൺ
4. ചില്ലി ഗാർലിക് സോസ് — കാൽകപ്പ്
സോയാസോസ് — ഒന്നര വലിയ സ്പൂൺ
വിനാഗിരി — ഒരു ചെറിയ സ്പൂൺ
ഇഞ്ചി ഗ്രേറ്റ് ചെയ്തത് — ഒരു ചെറിയ സ്പൂൺ
ഉപ്പ് — പാകത്തിന്

 സാൻവിച്ചിന്

5. റൊട്ടി (ഫുട്ട്ലോങ് — ഹോട്ട്ഡോഗിനും മറ്റും ഉപയോഗിക്കുന്ന പ്രത്യേകതരം റൊട്ടി ലോഫ്)— നാല്
6. മയണീസ് — നാലു വലിയ സ്പൂൺ
7. ലെറ്റൂസ് അരിഞ്ഞത് — 20 ഗ്രാം
സാലഡ് വെള്ളരി കനം കുറച്ചരിഞ്ഞത് — 50 ഗ്രാം
കാപ്സിക്കം കനം കുറച്ചരിഞ്ഞത് — 50 ഗ്രാം
8. കുരുമുളകുപൊടി — ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഴുകി വെള്ളം ഊറ്റാൻ വയ്ക്കുക.
∙ വെള്ളം വാർന്നശേഷം കനംകുറച്ചു നീളത്തിൽ അരിയുക.
∙ ഇതിൽ കോൺഫ്ളവർ വിതറി, നന്നായി യോജിപ്പിക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്ത് ഇളംബ്രൗൺ നിറമാകും വരെ വഴറ്റുക.
∙ നാലാമത്തെ ചേരുവ യോജിപ്പിച്ചത്, ചിക്കനിൽ ചേർത്തു നന്നായി വഴറ്റി, സോസ് മുഴുവൻ ചിക്കനിൽ പുരണ്ട്, വരണ്ട പരുവത്തിൽ, വാങ്ങുക. ഇതാണ് ചിക്കൻ ടെറിയാക്കി.

∙ റൊട്ടി(ഫുട്ട്ലോങ്) നീളത്തിൽ മുറിക്കുക. താഴത്തെ പീസിൽ മയണീസ് പുരട്ടി, എഴാമത്തെ ചേരുവ നിരത്തുക.
∙ ഇതിനു മുകളിൽ കുരുമുളകുപൊടി വിതറിയശേഷം തയാറാക്കിയ ചിക്കൻ ടെറിയാക്കി നിരത്തുക.
∙ ഇതു മുകൾഭാഗത്തെ റൊട്ടിക്കഷണം കൊണ്ടു മൂടി കഴിക്കാം. വേണമെങ്കിൽ മൂന്നു മിനിറ്റ് ഗ്രിൽ ചെയ്തശേഷം വിളമ്പാം.