Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ വിളമ്പാം സ്റ്റൈലിഷ് ചിക്കൻ 65

മഞ്ജുള പ്രകാശ്
Chicken 65

നോൺ വെജ് റസ്റ്റാറന്റുകളിലെ വിലകൂടിയ ഭക്ഷണമാണ് 'ചിക്കൻ 65', വളരെ എളുപ്പത്തിലും പണം ലാഭിച്ചും വീട്ടിലുമുണ്ടാക്കാം. മസാലകളിൽ പുരട്ടിയെടുത്ത ചിക്കൻ കഷ്ണങ്ങൾ കരിവേപ്പിലയും, പച്ചമുളകും ചേര്‍ത്ത്  വറുത്തെടുക്കുന്നു. മലയാളിയുടെ നാവിൽ കൊതി കൂട്ടുന്ന ഈ വിഭവം ആരും പരീക്ഷിക്കാതിരിക്കരുത്.

ചേരുവകൾ 

1. ചിക്കൻ - 750 ഗ്രാം
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
3. ഗരം മസാല - 1 ടീസ്പൂൺ
4. കാശ്മീരി റെഡ് ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ
5. കുരുമുളക് പൊടി - 1 ടീസ്പൂൺ
6. ഉപ്പ് - 1 ടീസ്പൂൺ
7. തൈര് - 3 ടീസ്പൂൺ
8. കറിവേപ്പില - ചെറുതായി അരിഞ്ഞത്
9. മുട്ട - 1
10. കോൺ ഫ്ലോർ + മൈദ - 1/4 ടേബിൾ സ്പൂൺ
11. എണ്ണ ആവശ്യത്തിന്

അലങ്കരിക്കാൻ :

12. പച്ചമുളക്
13. കറിവേപ്പില
14. നാരങ്ങ
15. ഉള്ളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത്

പാചകരീതി :

• ഒരു പാത്രത്തിൽ ചിക്കൻ കഷ്ണങ്ങൾ എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കാശ്മീരി ചില്ലി പൗഡർ, കുരുമുളക് പൊടി, ഉപ്പ്, തൈര്, കറിവേപ്പില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വെക്കുക. 
• ചുരുങ്ങിയത് 1 മണിക്കൂർ മസാലപുരിട്ടി വയ്ക്കണം.
• അതിന് ശേഷം മുട്ട, കോൺ ഫ്ലോർ, മൈദ എന്നിവ ചിക്കൻ കഷ്ണങ്ങളിൽ ചേർത്ത് നന്നായി ഇളക്കി വെക്കുക.
• ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ സ്വർണ നിറമാകുമ്പോൾ വറത്തു കോരി എടുക്കുക.
• അതേ എണ്ണയിൽ പച്ചമുളകും കറിവേപ്പിലയും വറത്തെടുക്കുക.
• വറത്തുത്തെടുത്ത ചിക്കനിലേക്കു ഇത് ചേർക്കുക. അതിനൊപ്പം ഉള്ളിയും നാരങ്ങയും വെച്ച് അലങ്കരിക്കുക.