Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമോസ രുചികരമായി മെടഞ്ഞെടുക്കാം

മഞ്ജുള പ്രകാശ്
Samosa Recipe

തെങ്ങോല സമോസയെന്നു കേട്ടിട്ടുണ്ടോ? ഓലമെടയുന്ന പഴമയുടെ കരവിരുതിന്റെ ഓർമ പുതുക്കലാണ് ഈ പലഹാര നിർമ്മാണം. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കാം എന്നതാണിതിന്റെ പ്ളസ് പോയിന്റ്.

ചേരുവകൾ

വെളിച്ചെണ്ണ - 2 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ
വലിയ ഉള്ളി - 1 ചെറുതായി അരിഞ്ഞത്
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
തക്കാളി - 1
ഗരം മസാല - 1/4 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ
ചിക്കൻ കീമ - 250ഗ്രാം

സമോസ ഷീറ്റിനു വേണ്ടത് :

മൈദ - 2 കപ്പ്‌
ഉപ്പ് - 1 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ - 1 ടേബിൾ സ്പൂൺ

പാചകരീതി :

• ഒരു പാനിൽ എണ്ണ ചൂടാക്കി, ജീരകം, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്തു വഴറ്റുക.
• പച്ച മണം പോകുമ്പോ ഉള്ളി ചേർക്കുക, കുറച്ചു നേരം വഴറ്റുക.
• അതിലേക്ക് മല്ലി പൊടിയും മുളകു പൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.
• തക്കാളിയും ഗരം മസാലയും ഉപ്പും ചേർത്തു തക്കാളി വെന്തു ഉടയുന്നതു വരെ ഇളക്കി കൊടുക്കുക.
• ചിക്കൻ കീമ ഇതിലോട്ടു ചേർത്ത് 10-12 മിനിറ്റ് വെള്ളം വറ്റുന്നതു വരെ വേവിക്കുക.
• ഈ മിശ്രിതം തണുക്കാൻ വെയ്ക്കുക.

സമോസ ഷീറ്റ് :

• മൈദയും ഉപ്പും വെജിറ്റബിൾ ഓയിലും കൂടി നന്നായി കുഴയ്ക്കുക.
• ഉരുളകളാക്കി നല്ല വലുപ്പത്തിൽ പരത്തി എടുക്കുക.
• നാലു ഭാഗവും മുറിച്ചു ദീർഘചതുരാകൃതിയിൽ മുറിയ്ക്കുക.
• ഇതിനെ രണ്ടാക്കി മുറിച്ച്, ക്രോസ്സ് ഷേപ്പിൽ വെച്ച് നടുക്ക് ഫില്ലിംഗ്സ് വെയ്ക്കുക.
• ഓല മടയുന്ന രീതിയിൽ മെടഞ്ഞെടുക്കുക.