4 ദിവസം കൊണ്ട് ഉഗ്രൻ വൈൻ റെഡി

ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറവും രുചിയും പകരുന്നൊരു ബീറ്റ് റൂട്ട് വൈൻ രുചി പരിചയപ്പെടാം

1. ബീറ്റ്റൂട്ട് – 1 കിലോ
2. പഞ്ചസാര – 1 കിലോ
3. വെള്ളം – 3 ബോട്ടിൽ
4. ഓറഞ്ച് – 2 (ജ്യൂസ്)
5. നാരങ്ങ – 2 (ജ്യൂസ്)
6. യീസ്റ്റ് – 1സ്പൂൺ

തയാറാക്കുന്ന വിധം

ബീറ്റ്റൂട്ട് വേവിച്ചത് അരിച്ച് പിഴിഞ്ഞെടുക്കുക. പഞ്ചസാര, ഓറഞ്ച് ജ്യൂസ്, നാരങ്ങാ ജ്യൂസ്, യീസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉണങ്ങിയ ഭരണിയിൽ ഒഴിച്ച് അടച്ചു വയ്ക്കുക. നാലാം ദിവസം ഇളക്കി അരിച്ച് എടുക്കുക.

* എല്ലാ ദിവസവും ഇളക്കി വയ്ക്കുക.