കറുമുറെ കൊറിക്കാൻ ഹോം മെയ്ഡ് ഷുഗർ കുക്കീസ്

ക്രിസ്മസ് ആഘോഷത്തിന്റെ കാത്തിരിപ്പിൽ കറുമുറെ കൊറിക്കാൻ വീട്ടിൽ തയാറാക്കാവുന്ന ഷുഗർ കുക്കീസിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. ക്രിസ്മസ് ഷുഗര്‍ കുക്കീസ് പരിചയപ്പെടുത്തുന്നത് കൊച്ചി സ്വദേശി അനിത ഐസക്ക്, പാലാരിവട്ടത്ത് മന്ന എന്ന കുക്കറി സ്കൂളിൽ ബേക്കിങ് – കുക്കിങ് ക്ലാസുകളിലൂടെ പാചകലോകത്ത് സജീവമാണ് അനിത.

Click here to read this Recipe in English

ചേരുവകൾ

മൈദ – 130 ഗ്രാം
ബട്ടർ – 90 ഗ്രാം
പഞ്ചസാര പൊടിച്ചത് – 75 ഗ്രാം
ബേക്കിങ് പൗഡർ – ഒരു നുള്ള്
വനില എസൻസ് – ആവശ്യത്തിന്

‍‌‌തയാറാക്കുന്ന വിധം

∙മൈദയും ബേക്കിങ് പൗഡറും അരിച്ചെടുക്കുക.

∙ബട്ടറും പഞ്ചസാര പൊടിച്ചതും മൈദയും ഒരു ബൗളിലിറ്റ് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ബ്രഡ് പൊടുയുടെ പാകത്തിൽ ഇത് തയാറാക്കണം ഇതിലേക്ക് വനില എസൻസും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് അൽപം വെള്ളം / പാൽ തളിച്ചു കൊടുത്ത് മാവ് തയാറാക്കാം. കാല്‍ ഇഞ്ച് കനത്തിൽ ഇത് പരത്തിയെടുക്കാം. ബിസ്കറ്റ് കട്ടർ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. ബട്ടർ പുരട്ടിയ ബേക്കിങ് ട്രേയില്‍ വച്ച് 180 ഡിഗ്രിയിൽ  15 മിനിറ്റ് ബേക്ക് ചെയ്താൽ ക്രിസ്മസ് ഷുഗർ കുക്കീസ് റെഡി.