ഫ്രിഡ്ജിൽ സെറ്റ് ചെയ്തെടുക്കാവുന്ന ഗ്രേപ്സ് ചീസ് കേക്ക്

grapes-cheese-cake
SHARE

മുന്തിരിപ്പഴങ്ങളും വെണ്ണയും ബിസ്ക്കറ്റും ചേർത്ത് രുചികരമായി തയാറാക്കാവുന്ന കേക്ക് രുചി പരിചയപ്പെട്ടാലോ?

ചോക്ലേറ്റ് ക്രീം ബിസ്‌ക്കറ്റ് - 200 ഗ്രാം
വെണ്ണ  (ഉപ്പില്ലാത്തത് )  - 1/2 കപ്പ് 
വിപ്പിംഗ്  ക്രീം           - 2 കപ്പ്
ക്രീം  ചീസ്              - 1 1/2 കപ്പ്‌ 
ഐസിങ്  ഷുഗർ      - 1/2  കപ്പ് 
നാരങ്ങാത്തോട്  ഗ്രേറ്റ് ചെയ്തത്  -  1 നാരങ്ങയുടെ 
നാരങ്ങ  നീര്                        -   1 നാരങ്ങയുടെ 
ജലാറ്റിൻ  പൗഡർ               - 3 ടീസ്പൂൺ 
തിളച്ച വെള്ളം          -  2 ടേബിൾസ്പൂൺ 
കുരുവില്ലാത്ത മുന്തിരിങ്ങ      - 200 ഗ്രാം
പഞ്ചസാര                      –   4 ടേബിൾ സ്പൂൺ 
ജലാറ്റിൻ പൗഡർ             - 3 റ്റീ സ്പൂൺ 
തിളച്ച  വെള്ളം               - 2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന  വിധം 

1. ബിസ്‌ക്കറ്  നല്ല പോലെ  പൊടിച്ചെടുക്കുക
2. ബട്ടർ  ഒന്ന് ചൂടാക്കി  ഉരുക്കി  എടുക്കുക
3. ബട്ടറും  ബിസ്‌ക്കറ് പൊടിച്ചതും  നന്നായി  യോജിപ്പിക്കുക
4.  ഒരു  കേക്ക്  മോൾഡിലേയ്ക്ക് ബട്ടർ  പേപ്പർ വെച്ച  ശേഷം  ഈ  മിശ്രിതം അതിലേക്കു ഇട്ടു നല്ല  പോലെ  അമർത്തി നിരപ്പാക്കി ഫ്രിഡ്ജിൽ  സെറ്റ്  ചെയ്യാൻ വെക്കണം ഇതാണ്  ഈ  

കേക്കിന്റെ  ബേസ് ഫില്ലിംഗ് 

1. വിപ്പിംഗ്  ക്രീം  നല്ല  പോലെ ബീറ്റ്  ചെയ്തു വെയ്ക്കുക. 
2. മറ്റൊരു  ബൗളിൽ  ക്രീം  ചീസ്  ഇട്ടു  ഒന്ന് ബീറ്റ്  ചെയ്‌തു  സ്മൂത്ത്‌  ആക്കി വെയ്ക്കുക
3. അതിൽ  ഐസിങ്  ഷുഗർ  ഇട്ടു നന്നായി  ബീറ്റ്  ചെയ്തു  വെയ്ക്കുക
4. ഒരു  നാരങ്ങയുടെ  തോട് അതിൽ ഗ്രേറ്റ് ചെയ്‌തു ഇടുക
5. നാരങ്ങ  മുറിച്ചു  നീരും  പിഴിഞ്ഞു ചേർക്കുക
6. എല്ലാം  കൂടി  നന്നായി  ഒന്ന്  ബീറ്റ് ചെയ്യുക
7. ജലാറ്റിൻ  പൗഡർ  തിളച്ച  വെള്ളത്തിൽ അലിയിച്ചു  എടുത്ത  ശേഷം  ഇതിൽ ചേർത്തു  ബീറ്റ്  ചെയ്യുക.
8. ഇനി  ബീറ്റ്  ചെയ്തു  വെച്ചിരിക്കുന്ന വിപ്പിംഗ്  ക്രീം  ഇതിൽ  ചേർത്തു നന്നായി  ബീറ്റ് ചെയ്ത  ശേഷം ഈ മിശ്രിതം   ഫ്രിഡ്ജിൽ  സെറ്റ് ചെയ്യാൻ  വെച്ച  കേക്ക്  ബേസിലേക്ക് ഒ ഴിച്ച്  വീണ്ടും  2 മണിക്കൂർ  ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ  വെയ്ക്കുക 

ഫില്ലിംഗ് 2

1. മുന്തിരി  വെള്ളം  ചേർത്ത്  വേവിക്കാൻ വെയ്ക്കുക.  
2. പഞ്ചസാര  ചേർത്ത്  അലിയിച്ച  ശേഷം തണുക്കാൻ  വെയ്ക്കുക. 
3. ഇനി  നന്നായി  അരച്ചെടുത്ത  ശേഷം അരിച്ചു  വെയ്ക്കുക. 
4. ജലാറ്റിൻ  തിളച്ച  വെള്ളത്തിൽ അലിയിച്ചെടുക്കാം.
5. അരച്ച  മുന്തിരിയിലേയ്ക്കു ചേർത്ത് നന്നായി  ഇളക്കി വെയ്ക്കുക
6. സെറ്റ്  ചെയ്യാൻ വെച്ചിരിക്കുന്ന കേക്കിൽ ഈ  മിശ്രിതം ഒഴിച്ചു വീണ്ടും  4 മണിക്കൂർ സെറ്റ്ചെയ്യാനായി ഫ്രിഡ്‌ജിൽ വെയ്ക്കുക
7. ഫ്രഷ്  ഗ്രേപ്സ്  ടോപ്പിംങ്  ചെയ്തു സെർവ്  ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA