Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിസി ഏകദിന റാങ്കിങ്ങിൽ കോഹ്‌ലി വീണ്ടും നമ്പർ വൺ

Virat Kohli

ലണ്ടൻ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ചാംപ്യൻഷിപ്പിലെ ലീഗ് റൗണ്ട് മൽസരങ്ങൾ അവസാനിച്ചതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ബാറ്റിങ് റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. ടൂർണമെന്റ് തുടങ്ങുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു കോഹ്‌ലി. ഒന്നാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്സിനെക്കാൾ 22 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാർണറിനെക്കാൾ 19 പോയിന്റും പിന്നിൽ.

എന്നാൽ പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പുറത്താകാതെ യഥാക്രമം 81 റൺസും 76 റൺസും നേടിയ കോഹ്‌ലി ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി. ഈ വർഷം ഫെബ്രുവരി 25 മുതൽ ഒന്നാം സ്ഥാനത്തായിരുന്നു ഡിവില്ലിയേഴ്സ്. ജനുവരിയിൽ നാലു ദിവസം മാത്രം കോഹ്‌ലി ഒന്നാമതുണ്ടായിരുന്നു.

related stories