Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കിയില്ല; ബിസിസിഐ ഭാരവാഹികൾക്ക് നോട്ടിസ്

bcci-justice-lodha

ന്യൂഡൽഹി∙ രാജ്യത്തെ ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ബിസിസിഐ ഭാരവാഹികൾക്കു സുപ്രീം കോടതിയുടെ കാരണം കാണിക്കൽ നോട്ടിസ്.

ലോധ ശുപാർശകളിൽ ഒന്നുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നു വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി അറിയിച്ചതിനു പിന്നാലെയാണ് ഇതിനുള്ള കാരണം ആരാഞ്ഞു ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിക്കു കോടതി നോട്ടിസ് അയച്ചത്. 

ശുപാർശകൾ അംഗീകരിക്കണമെന്ന വിധി നടപ്പാക്കാത്തതിന് അമിതാഭിനെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയയ്ക്കാനും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

related stories