ശ്രീലങ്കൻ സിലക്‌ഷൻ കമ്മിറ്റി രാജിക്കൊരുങ്ങി

കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ വമ്പൻ തോൽവിക്കു പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സിലക്ഷൻ സമിതി രാജിക്കൊരുങ്ങി. മുൻനായകൻ സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രാജിക്കത്ത് കായിക മന്ത്രാലയത്തിന് അയച്ചത്. സമിതിയോട് ഇന്ത്യൻ പര്യടനം കഴിയുന്നതുവരെ തുടരാൻ മന്ത്രാലയം നിർദശിച്ചു.

ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും ലങ്കൻ ടീം തോറ്റോടിയതാണ് രാജിക്കു വഴിവച്ചത്. മുൻപ് സിംബാം‌ബ്‌വെയ്ക്കെതിരായ ഏകദിനങ്ങളിലും ശ്രീലങ്കൻ ടീം മോശം പ്രകടനം നടത്തിയതോടെ സിലക്ടർമാർക്കെതിരെ വിമർശനമുയർന്നിരുന്നു.