രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബി നായകൻ; ശ്രീശാന്ത് ടീമിലില്ല

കൊച്ചി ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്നാം സീസണിലും സച്ചിൻ ബേബിയാണു ടീമിനെ നയിക്കുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന മധ്യപ്രദേശിന്റെ ജലജ് സക്സേനയ്ക്കൊപ്പം തമിഴ്നാട്ടിൽനിന്നുള്ള അരുൺ കാർത്തിക്കാണ് ഇത്തവണ കേരള ടീമിൽ ഇടം നേടിയ മറുനാടൻ കളിക്കാർ. പി.രാഹുലും കെ.എം.ആസിഫും ടീമിലെ പുതുമുഖങ്ങൾ.

ടീമംഗങ്ങൾ: സച്ചിൻ ബേബി, സഞ്ജു സാംസൺ, അരുൺ കാർത്തിക്ക്, സൽമാൻ നിസാർ, പി.രാഹുൽ(ബാറ്റ്സ്മാൻമാർ), രോഹൻ പ്രേം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ(ഓൾ റൗണ്ടർ), വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സന്ദീപ് വാരിയർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, കെ.എം.ആസിഫ്(പേസർമാർ), കെ.മോനിഷ്(ഇടംകയ്യൻ സ്പിന്നർ).

പകരക്കാർ: ഫാബിദ് ഫാറൂഖ്, എഫ്. ഡാരിൽ(ഓൾ റൗണ്ടർ). ആത്തിഫ് ബിൻ അഷ്‌റഫ്(പേസർ), സിജോമോൻ ജോസഫ്, കെ.സി.അക്ഷയ് (ഇടം കയ്യൻ സ്പിന്നർ).