സ്പിൻ മികവിൽ വീണ്ടും ലങ്ക; പാക്കിസ്ഥാനെതിരെ പരമ്പര

അബുദാബി∙ ശ്രീലങ്കൻ സ്പിന്നർമാർക്കു മുന്നിൽ പാക്കിസ്ഥാൻ വീണ്ടും വീണു. ദിൽരുവൻ പെരേരയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ രണ്ടാം ടെസ്റ്റിൽ 68 റൺസിനു വിജയിച്ച ശ്രീലങ്ക രണ്ടു ടെസ്റ്റ് പരമ്പര തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ 317 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ അവസാന ദിവസം 248 റൺസിനു പുറത്തായി.

സ്കോർ: ശ്രീലങ്ക–482, 96, പാക്കിസ്ഥാൻ 262, 248. ഒന്നാം ഇന്നിങ്സിൽ ലങ്കയ്ക്കായി 196 റൺസ് നേടിയ ദിമുത് കരുണരത്നയാണ് മാൻ ഓഫ് ദ് മാച്ച്. ആദ്യ ടെസ്റ്റിൽ 21 റൺസിനായിരുന്നു ലങ്കൻ വിജയം.