ശമ്പളത്തിൽ രവി ശാസ്ത്രി ഒന്നാം നമ്പർ

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി ലോകത്തെ കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകൻ. വാർഷിക ശമ്പളമായി 7.61 കോടി രൂപ കൈപ്പറ്റുന്ന ശാസ്ത്രിക്ക് ഏറെ പിന്നിലാണു ശമ്പളക്കാര്യത്തിൽ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പരിശീലകരെന്ന് ഇഎസ്പിഎൻ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. 0.55 ദശലക്ഷം ഡോളർ (ഏകദേശം 3.58 കോടി) പ്രതിഫലമുള്ള ഓസീസ് പരിശീലകൻ ഡാരൻ ലേമാനാണു പട്ടികയിൽ രണ്ടാമത്.‌ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത്  ദക്ഷിണാഫ്രിക്കൻ പരിശീലകൻ റസൽ ഡോമിൻഗോയ്ക്കാണ്. 

പരിശീലകരും വാർഷിക ശമ്പളവും

രവിശാസ്ത്രി (ഇന്ത്യ): 7.61 കോടി രൂപ

ഡാരൻ ലേമാൻ (ഓസ്ട്രേലിയ): 3.58 കോടി രൂപ

ട്രെവർ ബെയ്‍ലിസ് (ഇംഗ്ലണ്ട്): 3.38 കോടി രൂപ

ചണ്ഡിക ഹതുരസിംഗ (ബംഗ്ലദേശ്): 2.21 കോടി രൂപ

മൈക് ഹീസൻ (ന്യൂസീലൻഡ്): 1.62കോടി രൂപ