Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതെ വാചകമടിക്കാൻ എന്തെളുപ്പം: ഗാവസ്കറിനെതിരെ രവി ശാസ്ത്രി

Ravi Shastri

മെൽബൺ∙ ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റിലും ഇന്ത്യ തോറ്റാൽ ഉത്തരവാദിത്തം നായകൻ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കുമായിരിക്കും എന്നുള്ള സുനിൽ ഗാവസ്കറുടെ പ്രതികണത്തോടു പൊട്ടിത്തെറിച്ച് ശാസ്ത്രി. കാതങ്ങൾക്കപ്പുറമിരുന്നു വാചകമടിക്കാൻ എളുപ്പമാണ്, എന്നാൽ ടീമിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലാണു തന്റെ ശ്രദ്ധ എന്നും ശാസ്ത്രി പറഞ്ഞു.

‌രവീന്ദ്ര ജഡേജയെ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്താതെയിരുന്ന നടപടി ഒഴിച്ചു നിർത്തിയാൽ ടീം സിലക്‌ഷനിൽ പാളിച്ച പറ്റിയിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു. 

 നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനത്തിനും സ്വഭാവത്തിനും ഫുൾ മാർക്ക് നൽകിയ ശാസ്ത്രി ഇന്ത്യൻ നായകനെ ജന്റിൽമാൻ എന്നാണു വിശേഷിപ്പിച്ചത്. ഓപ്പണിങ് സഖ്യം തുടർച്ചയായി നിരാശപ്പെടുത്തുന്നതു മാത്രമാണു ടീമിന്റെ തലവേദന എന്നും മൂന്നാം ടെസ്റ്റിൽ ഓപ്പണർ സ്ഥാനത്ത് മായങ്ക് അഗർവാളിനെ കളിപ്പിച്ചേക്കുമെന്നും ശാസ്ത്രി പറഞ്ഞു.

∙ സുനിൽ ഗാവസ്കർ: ഓസീസ് പര്യടനത്തിലെ അവസാന 2 ടെസ്റ്റിലും ഇന്ത്യ തോറ്റാൽ ഉത്തരവാദികൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയുമാണ്. ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകൾക്കും ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ.

∙ സച്ചിൻ തെൻഡുൽക്കർ: ടെസ്റ്റ് ക്രിക്കറ്റിനെ വീണ്ടെടുക്കുന്നതിനും മൽസരങ്ങളെ കൂടുതൽ ആവേശഭരിതമാക്കുന്നതിനും പെർത്തിലേതുപോലുള്ള വിക്കറ്റുകൾ സഹായിക്കും. ഇത്തരത്തിലുള്ള പിച്ചുകളെയാണ് ടെസ്റ്റ് മൽസരങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ശരാശരി നിലവാരമല്ല പെർത്തിലെ വിക്കറ്റിനുള്ളത്.

related stories