Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണിന് സെഞ്ചുറി; കർണാടകയ്ക്ക് 109 റൺസ് ലീഡ്

Karun-Nair-celebrating-century സെഞ്ചുറി നേടിയ കർണാടക താരം കരുൺ നായർ.

കൊൽക്കത്ത ∙ വിദർഭയ്ക്കെതിരെ വൈസ് ക്യാപ്റ്റൻ കരുൺ നായരുടെ അപരാജിത സെഞ്ചുറിയോടെ രഞ്ജി ട്രോഫി സെമിയുടെ രണ്ടാം ദിവസം കർണാടക ശക്തമായ നിലയിൽ. 148 റൺസെടുത്ത കരുണിന്റെ കരുത്തിൽ കർണാടക ആദ്യ ഇന്നിങ്സിൽ 109 റൺസ് ലീഡ് നേടി. മൂന്നു വിക്കറ്റിനു 36 റൺസുമായി രണ്ടാം ദിനത്തിനു തുടക്കമിട്ട കർണാടകയ്ക്കു വേണ്ടി 20 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് കരുൺ മുന്നേറിയത്. കളി അവസാനിക്കുമ്പോൾ കർണാടക എട്ടു വിക്കറ്റിന് 294 റൺസെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ വിദർഭ 185 റൺസിനു പുറത്തായിരുന്നു.

ഗംഭീറിനും കുനാലിനും സെഞ്ചുറി; ഡൽഹി ലീഡിലേക്ക്

പുണെ ∙ ഗൗതം ഗംഭീറിന്റെയും (127) കുനാൽ ചന്ദേലയുടെയും (113) സെഞ്ചുറി മികവിൽ രഞ്ജി ട്രോഫി സെമിയുടെ രണ്ടാം ദിനം ബംഗാളിനെതിരെ ഡൽഹി മൂന്നു വിക്കറ്റിന് 271 റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ 286 റൺസ് മാത്രമെടുത്ത ബംഗാളിനെതിരെ വൻ ലീഡിലേക്കാണു ഡൽഹി കുതിക്കുന്നത്.